Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brides And Grooms

വി​വാ​ഹ ഒ​രു​ക്ക​ത്തി​നി​ടെ റാ​ങ്ക് തി​ള​ക്ക​വു​മാ​യി പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്മാ​രാ​യ ഡോ​ക്ട​ർ​മാ​ർ

ക​​​ണ്ണൂ​​​ർ: വി​​​വാ​​​ഹ ഒ​​​രു​​​ക്ക​​​ത്തി​​​നി​​​ടെ സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്കി​​​ന്‍റെ ഇ​​​ര​​​ട്ടി​​​മ​​​ധു​​​ര​​​വു​​​മാ​​​യി പ്ര​​​തി​​​ശ്രു​​​ത വ​​​ധൂ​​​വ​​​ര​​​ന്മാ​​​രാ​​​യ ഡോ. ​​​ജി​​​ത്തു ഡൊ​​​മി​​​നി​​​ക്കും ഡോ. ​​​ഷെ​​​റി​​​ൻ ജോ​​​സും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ചി​​​ത്രാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ അ​​​ഞ്ച് പ്ര​​​മു​​​ഖ സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലാ​​​ണ് സ​​​ർ​​​ജ​​​ന്മാ​​​രാ​​​യ ഇ​​​രു​​​വ​​​രും ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ​​​ത്. ഡോ. ​​​ജി​​​ത്തു ഡൊ​​​മി​​​നി​​​ക്ക് മി​​​നി​​​മ​​​ൽ അ​​​ക്സ​​​സ് സ​​​ർ​​​ജ​​​റി​​​യി​​​ലും ഡോ. ​​​ഷെ​​​റി​​​ൻ ജോ​​​സ് പ്ലാ​​​സ്റ്റി​​​ക് സ​​​ർ​​​ജ​​​റി​​​യി​​​ലു​​​മാ​​​ണ് ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി​​​യ​​​ത്.

എം​​​ബി​​​ബി​​​എ​​​സി​​​ന്‍റെ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ​​​യും പി​​​ജി​​​യു​​​ടെ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ​​​യും കോ​​​ഴ്സി​​​നു​​​ശേ​​​ഷം മൂ​​​ന്നു വ​​​ർ​​​ഷം നീ​​​ളു​​​ന്ന​​​താ​​​ണ് സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി കോ​​​ഴ്സ്.

കാ​​​സ​​​ർ​​​ഗോ​​​ഡ് ചി​​​റ്റാ​​​രി​​​ക്കാ​​​ൽ കി​​​ഴ​​​ക്കേ​​​ൽ ഹൗ​​​സി​​​ൽ ഡൊ​​​മി​​​നി​​​ക്ക്- മേ​​​ഴ്സി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് ഡോ. ​​​ജി​​​ത്തു ഡൊ​​​മി​​​നി​​​ക്.

ക​​​ണ്ണൂ​​​ർ പ​​​ള്ളി​​​ക്കു​​​ന്നി​​​ലെ ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ൽ ജോ​​​സ്- കൊ​​​യ്‌​​​ലി ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ് ട്യൂ​​​ട്ട​​​ർ എ​​​ൽ​​​സ ജോ​​​സ് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് ഡോ. ​​​ഷെ​​​റി​​​ൻ ജോ​​​സ്. ഇ​രു​വ​രു​ടേ​യും വി​​വാ​​ഹം ജ​​നു​​വ​​രി മൂ​​ന്നി​​ന് തോ​​മാ​​പു​​രം സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.

Latest News

Corehub Up